ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ളവരിലാണ് കൊവിഡ് കേസുകള്‍ കൂടുതലെന്ന് പഠനം. ജിഎംസി (ജനറല്‍ മെഡിക്കല്‍ കോളേജ്) സൂര്യപേട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്.
രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ബി ബ്ലഡ് ഗ്രൂപ്പ് വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ബ്ലഡ് ഗ്രൂപ്പുകളും കൊവിഡ് ബാധിതരിലെ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യതിയാനവും താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയതെന്നും ഗവേഷകന്‍ ഡോ. കിരണ്‍ മദാല പറഞ്ഞു.
പഠനത്തില്‍ 39.5 ശതമാനം ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പകാരുടെയും 39 ശതമാനം ഒ ബ്ലഡ് ഗ്രൂപ്പും എ ബ്ലഡ് ഗ്രൂപ്പ് ആളുകളും 18. 5 ശതമാനം പേര്‍ എ ബ്ലഡ് ഗ്രൂപ്പുകാരുമായിരുന്നു. ബാക്കി മൂന്ന് ശതമാനം എബി ബ്ലഡ് ഗ്രൂപ്പുകാരായിരുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
രക്തഗ്രൂപ്പുകളും ലിംഫോസൈറ്റുകളുടെ തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പഠനം സഹായിച്ചു. എബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആളുകള്‍ക്കിടയില്‍ അണുബാധയുടെ സാധ്യത കുറവാണെങ്കിലും മറ്റ് ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ ഗുരുതരമായ അണുബാധയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കണ്ടെത്തി.
Post Your Comments