ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇന്ധനവിലയിൽ കേന്ദ്രം ചുമത്തിയ നികുതിയുമായി ബന്ധപ്പെട്ടാണ് രാഹുൽ വിമര്‍ശനം ഉന്നയിച്ചത്. ഇത് സര്‍ക്കാരാണോ അതോ പഴയ ഹിന്ദി സിനിമകളിലെ ആർത്തിപിടിച്ച പലിശക്കാരനാണോ എന്നാണ് രാഹുലിന്റെ വിമർശനം.
കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയുടെ നികുതി പിരിവ് 88 ശതമാനം ഉയര്‍ത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 3.35 ലക്ഷം കോടി രൂപ നേടി എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ഒരു വശത്ത് വായ്പയെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന കേന്ദ്ര സർക്കാർ മറുവശത്ത് നികുതി കൊള്ളയിലൂടെ സമ്പാദിച്ചുകൂട്ടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
അതേസമയം, ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 88 ശതമാനം അധികവരുമാനമാണെന്ന് ലോക്സഭയില്‍ പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തേലി വ്യക്തമാക്കി. ഇന്ധനനികുതി വര്‍ധനവിലൂടെ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് കേന്ദ്ര സർക്കാർ വര്‍ധിപ്പിച്ചത്.
Post Your Comments