മംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍. യോഗ ചെയ്യുന്നതിനിടെ അദ്ദേഹം വീട്ടിനുള്ളില്‍ തെന്നിവീണിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ.
read also: ടോക്കിയോ ഒളിമ്പിക്സ് 2021: ഒന്നിലധികം സ്വർണ്ണ മെഡലുകളുമായി ഇന്ത്യ മടങ്ങിവരുമെന്ന് അഭിനവ് ബിന്ദ്ര
ഞായറാഴ്ചയാണ് അപകടമുണ്ടായത്. എന്നാൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും അപ്പോൾ ഉണ്ടായിരുന്നില്ല. പിറ്റേന്ന് ഡയാലിസിസിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അദ്ദേഹം തന്നെ ഇക്കാര്യം ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശേോധനയില്‍ തലയില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തുകയായിരുന്നു.
അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടുവെങ്കിലും വൃക്കരോഗങ്ങള്‍ഉള്ളതിനാൽ ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.
Post Your Comments