
സിംഗ്രുവാലി : അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ച് ബ്ലാക്ക്‌മെയിലിംഗ് ചെയ്ത സംഭവത്തില്‍ പതിനഞ്ചുകാരന്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
നിരോധിത ചൈനീസ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് അമേരിക്കന്‍ മൊബൈല്‍ നമ്പറുകളിൽ 14 വാട്ട്സ്‌ആപ്പ് അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി തട്ടിപ്പ് നടത്തിയത്. ഐപിസി, ഐടി വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
സിംഗ്രുവാലി ജില്ലയിലാണ് സംഭവം നടന്നത്. വാട്സ്‌ആപ്പ് കോളിനേത്തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഒരു യുവാവ് നല്‍കിയ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥി പിടിയിലായത്.
Post Your Comments