Latest NewsNewsSports

ഒളിമ്പിക് വില്ലേജില്‍ ആശങ്ക ഉയര്‍ത്തി കോവിഡ്: വോളിബോള്‍ താരത്തിനും രോഗബാധ സ്ഥിരീകരിച്ചു

ടോക്കിയോ: ഒളിമ്പിക് വില്ലേജില്‍ ആശങ്ക ഉയര്‍ത്തി വീണ്ടും കോവിഡ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തിയ കായിക താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെക്ക് റിപ്പബ്ലിക് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരിസിച്ചിനാണ് രോഗം പിടിപെട്ടത്.

Also Read: മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായം: സ്വകാര്യ ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുന്നുവെന്ന് സുപ്രീം കോടതി

ചെക്ക് റിപബ്ലിക്ക് ഒളിമ്പിക്‌സ് ടീം തലവന്‍ മാര്‍ട്ടിക്ക് ഡൊക്‌റ്റൊര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദിവസേന നടത്തുന്ന പരിശോധനയിലാണ് പെരിസിച്ചിന് രോഗബാധയുള്ളതായി കണ്ടെത്തിയത്. ഇതോടെ ഒളിമ്പിക് വില്ലേജില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം നാലായി.

നേരത്തെ, ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളായ തബിസോ മോന്യാനെ, കമോഹെലോ മഹ്ലാത്സി എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ടീമിന്റെ വീഡിയോ അനലിസ്റ്റ് മാരിയോ മാഷയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകം ഉറ്റുനോക്കുന്ന കായിക മാമാങ്കത്തിന് തിരിതെളിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജിലെ രോഗബാധ കായിക പ്രേമികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button