KeralaLatest NewsNews

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മിഠായി തെരുവില്‍ വഴിയോരക്കച്ചവടക്കാരുടെ പ്രതിഷേധം

കോഴിക്കോട്: മിഠായി തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് സ്ഥലത്തെത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. മിഠായി തെരുവിലെ വഴിയോര കടകളില്‍ ഇന്ന് കച്ചവടം നടത്തരുതെന്ന് പൊലീസിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നുമായിരുന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ എ. വി. ജോര്‍ജാണ് കച്ചവടക്കാര്‍ക്ക് ഇന്നലെ മുന്നറിയിപ്പ് നല്‍കിയത്. കട തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാര്‍ സിറ്റി പൊലീസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിരുന്നു.

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് അനുശ്രിതമായി കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മിഠായി തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ കഴിഞ്ഞ ദിവസം പൊലീസ് ഒഴിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button