കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് മുന്നറിയിപ്പ് നൽകി. കട തുറക്കാൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ സിറ്റി പൊലീസ് കമ്മീഷണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.
Read Also: കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീടിന് അവകാശം ഉന്നയിച്ച് രണ്ട് പേര്‍ രംഗത്ത്
ലോക്ഡൗൺ നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മിഠായി തെരുവിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പൊലീസ് നടപടി.
Post Your Comments