പാലക്കാട്: പെട്രോള്‍ വില 100 കടന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ റാലിയിലെ ലൈവ് വീഡിയോ വൈറലായി. ലൈവ് ആണെന്ന് അറിയാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ആണ് പുലിവാല് പിടിച്ചത്. സൈക്കിള്‍ ചവിട്ടി ക്ഷീണിച്ച ഷാഫി “ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്’ പ്രവര്‍ത്തകരോട് പറയുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വീഡിയോ വൈറല്‍ ആയതോടെ ട്രോളന്മാരും സംഭവം ഏറ്റെടുത്തിട്ടുണ്ട്. സമരങ്ങളോടും ജനകീയ പ്രശ്നങ്ങളോടും ആത്മാര്‍ത്ഥതയില്ലാതെ ഇടപെടുന്നതും, സ്വന്തം ഇമേജ് വര്‍ധിപ്പിക്കലും മാത്രമാക്കിയ ചില സിനിമ കഥാപാത്രങ്ങളാണ് പ്രധാന ട്രോള്‍ മെറ്റീരിയല്‍.
പദയാത്ര മതിയായിരുന്നു എന്ന് പറയുന്ന ഷാഫിയോട് കൂടെ സൈക്കിള്‍ ചവിട്ടുന്ന പ്രവര്ത്തകന് ‘ആരാ ഈ ഐഡിയ സജസ്റ്റ് ചെയ്തത്’ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ തന്നെയാണെന്നും ഷാഫി പറയുന്നുണ്ട്. ശേഷമാണ് ലൈവ് വീഡിയോ ആണെന്ന് അറിയുന്നത്. ‘ഡിലീറ്റ് ചെയ്യ്’ എന്ന് പലതവണ പറഞ്ഞെങ്കിലും വീഡിയോ അതിനോടകം ട്രോളന്മാരുടെ കയ്യില്‍ എത്തിയിരുന്നു. നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. വീഡിയോ കാണാം:
Post Your Comments