ലണ്ടന്‍ : കുതിക്കുന്ന എണ്ണവില ഇനിയും ഉയരാതെ സൂക്ഷിക്കാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ ഉല്‍പാദക രാജ്യങ്ങള്‍. എണ്ണവില രണ്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം. യു.എ.ഇ, സൗദി അറേബ്യ, റഷ്യ, കുവൈത്ത്, ഇറാഖ് ഉൾപ്പെടെ അംഗരാജ്യങ്ങള്‍ ഇതിന്‍റെ ഭാഗമായി ഉല്‍പാദനം കുട്ടും. ഈ വര്‍ഷം മാത്രം എണ്ണവില 43 ശതമാനം വര്‍ധിച്ച് ബാരലിന് 74 ഡോ ളറിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആവശ്യം കുറയുകയും വില കുത്തനെ താഴോട്ടുപതിക്കുകയും ചെയ്തതോടെ ഒപെക് രാജ്യങ്ങള്‍ ഒരു കോടി ബാരല്‍ ഉല്‍പാദനം വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷം വീണ്ടും ആവശ്യം വര്‍ധിക്കുകയും മതിയായ അളവില്‍ എണ്ണ ലഭ്യമല്ലാത്ത സ്ഥിതി വന്നതോടെ വില കുതിക്കുകയും ചെയ്തു.
ലോക വിപണിയിലെ എണ്ണയുടെ 50 ശതമാനത്തിലേറെയും നിയന്ത്രിക്കുന്നത് ഒപെക് രാജ്യങ്ങളാണ്. പുതിയ ഒത്തുതീര്‍പ് വ്യവസ്ഥ പ്രകാരം ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ മാസങ്ങളില്‍ 20 ലക്ഷം ബാരല്‍ വീതം ഉല്‍പാദനം വര്‍ധിപ്പിക്കും.
Post Your Comments