കൊച്ചി : അനധികൃതമായി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ വാക്‌സിനേഷനിൽ തട്ടിപ്പ് നടത്തുന്നതായി പരാതി. മലയാളികളുടെ ആധാര്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ വാക്‌സിന്‍ എടുക്കുന്ന തട്ടിപ്പിന് സംസ്ഥാനത്ത് കൂടുതല്‍ പേര്‍ ഇരകളായതായി എന്‍.ജി.ഒ ആയ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വാക്‌സിന്‍ എടുക്കുന്നതോടെ യഥാര്‍ത്ഥ ആളിന് വാക്‌സിന്‍ സ്വീകരിക്കാനാകാത്ത സ്ഥിതിയാണ്. വാക്‌സിന്‍ രജിസ്‌ട്രേഷനായി നല്‍കുന്ന തിരിച്ചറിയല്‍ രേഖ രജിസ്‌റ്റര്‍ ചെയ്യുന്ന ആളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള മാര്‍ഗം കൊവിന്‍ ആപ്പില്‍ ഇല്ലാത്തതാണ് തട്ടിപ്പുകാര്‍ മറയാക്കുന്നത്. ഒരൊറ്റ തിരിച്ചറിയല്‍ രേഖ മാത്രം ഉള്ളവരാണ് തട്ടിപ്പിന് കൂടുതലും ഇരയാകുന്നത്.
ആധാര്‍, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി എന്നിവയടക്കം എട്ട് തിരിച്ചറിയല്‍ രേഖകള്‍ രജിസ്‌ട്രേഷനായി അംഗീകരിച്ചിട്ടുണ്ട്. രജിസ്‌റ്റര്‍ ചെയ്യുന്ന തിരിച്ചറിയല്‍ രേഖയുടെ നമ്പറും രജിസ്റ്റര്‍ ചെയ്യുന്നയാളും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. പാസ്‌പോര്‍ട്ട് നമ്പറാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെങ്കില്‍ നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് വിദേശ യാത്രകള്‍ പോലും തടസപ്പെടാവുന്ന അവസ്ഥയാണ്.
Post Your Comments