ബെയ്ജിംഗ് : കോവിഡിന് പിന്നാലെ ചൈനയിൽ മങ്കി ബി വൈറസും ഭീഷണിയാകുകയാണ്. ചൈനയിൽ ഇന്നലെ മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 53 കാരനായ മൃഗഡോക്ടറാണ് മരിച്ചത്. കഴിഞ്ഞ മാസം ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു.
അതേസമയം മൃഗഡോക്ടറുമായി സമ്പർക്കം പുലർത്തിയവരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവ് ആണ്. എങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കുമോയെന്ന് ആശങ്ക തുടരുകയാണ്.
ഡോക്ടർക്ക് ചുമയും ഛർദ്ദിയുമായിരുന്നു പ്രാഥമിക ലക്ഷണം. തുടർന്ന് നിരവധി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഭേദമായില്ല. പിന്നീട് ശക്തമായ പനിയും, നാഡീ വേദനയും അനുഭവപ്പെടുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ ഡോക്ടർ മരിക്കുകയും ചെയ്തു. ഇതിന് ശേഷം നടത്തിയ സ്രവപരിശോധനയിലാണ് മങ്കി ബി വൈറസാണെന്ന് സ്ഥിരീകരിച്ചത്.
Post Your Comments