Latest NewsNewsIndia

കാഡ്​ബറിയിൽ ഹലാൽ ബീഫ്, ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം: റാപ്പറിലെ പച്ച ഡോട്ടിനെ കുറിച്ച് കമ്പനി

ന്യൂഡൽഹി: ട്വിറ്ററിൽ ട്രെൻഡിങ് ആയി കാഡ്​ബറി ബഹിഷ്കരണം. ബ്രിട്ടീഷ്​ കമ്പനിയായ കാഡ്​ബറി ഉത്പന്നങ്ങളിൽ ഹലാൽ ബീഫ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തെ തുടർന്നാണ് കാഡ്ബറി ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം ഉയർന്നത്. ഉത്പന്നങ്ങളിൽ ബീഫ് അടങ്ങിയിട്ടുണ്ടെന്നും അതിനാൽ ബ്രാൻഡ് ബഹിഷ്കരിക്കണമെന്നുമാണ് ആഹ്വാനം.

ചോക്ലേറ്റിൽ ജലാറ്റിൻ അടങ്ങിയിട്ടുണ്ടെന്നും ഹലാൽ സർട്ടിഫിക്കറ്റുള്ള ജലാറ്റിൻ ഗോമാംസത്തിൽ നിന്ന്​ ഉൽപ്പാദിപ്പിക്കുന്നതുമാണെന്ന് ആരോപിക്കുന്ന ഒരു സ്ക്രീൻഷോട്ട് ആണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലായത്. ഇതോടെയാണ് ചർച്ചകൾക്കും ബഹിഷ്കരണത്തിനും തുടക്കമായത്. ‘വെജിറ്റേറിയൻമാരോടാണ്​… തങ്ങളുടെ ഉത്​പന്നങ്ങളിൽ ഹലാൽ ബീഫ്​ അടങ്ങിയിട്ടുണ്ടെന്ന്​ കാഡ്​ബറി സമ്മതിച്ചിട്ടുണ്ട്​… നിങ്ങളുടെ അറിവിലേക്കായി പറയുന്നതാണ്​… കഴിക്കലും കഴിക്കാതിരിക്കലും നിങ്ങളുടെ ചോയ്​സ്’, എന്നാണു ട്വിറ്ററിൽ പ്രചരിക്കുന്ന ട്വീറ്റ്.

Also Read:മറിഞ്ഞ ടാങ്കറിൽ നിന്ന് എണ്ണയൂറ്റാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് 13 മരണം

ഈ ട്വീറ്റും സ്ക്രീൻഷോട്ടും വൈറലായതോടെ കാഡ്​ബറി ബഹിഷ്​കരിച്ച്​ അമൂൽ ഉത്​പന്നങ്ങൾ മാത്രം വാങ്ങാൻ നിരവധി പേര് ആഹ്വാനം ചെയ്ത രംഗത്ത് വന്നു. ചർച്ചകൾ വിവാദമായപ്പോൾ കമ്പനി തന്നെ നേരിട്ട് മറുപടിയുമായി രംഗത്ത് വന്നു. പ്രചരിക്കുന്ന സ്​ക്രീൻഷോട്ടുകൾ ഇന്ത്യയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന്​ അവർ വ്യക്​തമാക്കി. ഇന്ത്യയിൽ വിൽക്കുന്ന ഉത്പന്നങ്ങളിൽ ബീഫ് അടങ്ങിയിട്ടില്ലെന്നും കമ്പനി പറയുന്നു. ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ 100 ശതമാനം വെജിറ്റേറിയൻ ആണെന്നും റാപ്പറിലെ പച്ച ഡോട്ട് സൂചിപ്പിക്കുന്നത് അതാണെന്നും കമ്പനി ട്വിറ്ററിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button