Latest NewsKeralaNews

ലോക്ക്ഡൗണിനെ തുടർന്ന് കടബാധ്യത : ബേക്കറി ഉടമ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി : അടിമാലിയില്‍ ബേക്കറി ഉടമ തൂങ്ങിമരിച്ച നിലയില്‍. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Also : വ്യാജമദ്യ ദുരന്തം : മരണം പതിനാറ് ആയി , നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി 

ഇന്ന് പുലർച്ചെയാണ് വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ വിനോദ് കടയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വിനോദിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴിനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button