COVID 19Latest NewsNewsIndia

ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക് ദാരുണാന്ത്യം : ഭർത്താവ് ഗുരുതരാവസ്ഥയിൽ

ജയ്​പൂര്‍ : ഗംഗാപൂരിലെ ഉദയ്​മോറിലാണ്​ സംഭവം. ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന്​ ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന്​ കോവിഡ്​ ബാധിച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്​ ഭാര്യ സന്തോഷ്​ മീണ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപയോഗിച്ച്‌​ തുടങ്ങിയത്​. ഗേള്‍സ്​ ഹൈസ്​കൂളില്‍ ഹെഡ്​മിസ്​ട്രസ്​ ആയിരുന്ന സന്തോഷ്​ മീണയായിരുന്നു സിങ്ങിനെ പരിചരിച്ചിരുന്നത്​.

Read Also : വയനാട്ടിൽ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ ബി.എസ്.എന്‍.എല്‍ മുന്‍കൈ എടുക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി 

ശനിയാഴ്ച രാവിലെ മീണ ലൈറ്റ്​ ഓണ്‍ ചെയ്​തതും ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്ന വഴിയാണ്​ മീണ മരിച്ചത്​. ജയ്​പൂരില്‍ വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയ സുല്‍ത്താന്‍ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്​.

പ്രാഥമിക പരിശോധനയില്‍ ഉപകരണത്തിന്‍റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതായാണ്​ കണ്ടെത്തിയത്​. കേസ്​ രജിസ്റ്റര്‍ ചെയ്​ത പൊലീസ്​ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്​ത കടക്കാരനെ ചോദ്യം ചെയതു.

shortlink

Related Articles

Post Your Comments

Related Articles


Back to top button