മലപ്പുറം: വീട്ടിലെ ശൗചാലയത്തില്‍ വൃദ്ധയുടെ മൃതദേഹം. മലപ്പുറം മങ്കട, രാമപുരം ബ്ലോക്ക് പടിയില്‍ മുട്ടത്തില്‍ ആയിഷ (70)യെ ആണ് വീട്ടിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ.
പകല്‍ സ്വന്തം വീട്ടില്‍ കഴിയുന്ന ആയിഷ രാത്രി കഴിയുന്നത് മകന്റെ വീട്ടിലാണ്. ഇവിടേയ്ക്ക് കൂട്ടികൊണ്ടുപോകാനായി പേരക്കുട്ടികള്‍ വരാറുണ്ട്. അങ്ങനെ വീട്ടിലേയ്ക്ക് ആയിഷയെ കൊണ്ട് പോകുന്നതിനായി കഴിഞ്ഞ ദിവസം രാത്രി 9.15 ഓടുകൂടി പേരക്കുട്ടികളെത്തിയിരുന്നു. വിളിച്ചിട്ടും പ്രതികരണം ഉണ്ടാ കാത്തത്തിനെ തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ശുചിമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ വൃദ്ധയെ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. മങ്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments