മലപ്പുറം: മൊബൈല്‍ ഫോണില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കാനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് വിദ്യാതരംഗിണി. ഓണ്‍ലൈന്‍ പഠന സഹായമൊരുക്കുന്നതിന് സഹകരണ വകുപ്പാരംഭിച്ച വിദ്യാതരംഗിണി വായ്പയുടെ പരിധി നേരത്തെ അഞ്ചു ലക്ഷമായിരുന്നു. എന്നാൽ അത് പത്തുലക്ഷം രൂപയാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇപ്പോൾ പുറത്തിറങ്ങി.
ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 10,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുക. സഹകരണ സംഘങ്ങളിലെ എ, ബി ക്ലാസ് അംഗങ്ങള്‍ക്കായിരുന്നു അര്‍ഹത. എന്നാൽ ഇനിമുതൽ സി ക്ലാസ് അംഗങ്ങള്‍ക്കും വായ്പ ലഭിക്കും.
അതേസമയം അര്‍ഹരെ കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതാണ് ബാങ്കുകളുടെ പ്രതിസന്ധി. സി ക്ലാസംഗങ്ങള്‍ക്കും നല്‍കാമെന്നായതോടെ ആര്‍ക്കും വായ്പ നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. ലിശയും ജാമ്യവുമില്ലാതെ പത്തുലക്ഷം രൂപ വിനിയോഗിക്കാന്‍ ഉത്തരവിറങ്ങിയതോടെ സഹകരണസംഘങ്ങളും അര്‍ഹരായ കുട്ടികളെ കണ്ടെത്തേണ്ട ചുമതലയുള്ള വിദ്യാലയങ്ങളും ധര്‍മ്മസങ്കടത്തിലായി.
Post Your Comments