തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസിനെതിരെ തിരഞ്ഞെടുപ്പ് കാലം മുതൽക്കേ വലിയ തോതിലുള്ള വിമർശങ്ങൾ പ്രതിപക്ഷവും മറ്റും ഉന്നയിച്ചിരുന്നു. ജയിച്ച് മന്ത്രി സ്ഥാനം നേടിയപ്പോഴും ഇതേ തരത്തിൽ മരുമകൻ എന്ന ഒരു കോണിലേക്ക് പി എ മുഹമ്മദ് റിയാസിനെ ഒതുക്കാൻ ആളുകൾ ശ്രമിച്ചിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് പി എ മുഹമ്മദ് റിയാസ്.
‘മുഖ്യമന്ത്രിയില്‍ നിന്ന് ഒരു എക്ട്രാ കെയറും എനിക്ക് കിട്ടുന്നില്ല, അങ്ങനെയൊരു കെയര്‍ പ്രതീക്ഷിക്കുന്നില്ല. അനാവശ്യമായ ഒരു കാര്യം പറഞ്ഞാല്‍ സ്വീകരിക്കുന്ന ആളല്ല മുഖ്യമന്ത്രി. അദ്ദേഹം അനാവശ്യമായ ഒരു കാര്യം പറയുകയുമില്ലെന്ന്’ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രമുഖ മാധ്യമയായ കൗമുദി ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിൽ.
‘പൊതുമരാമത്ത് ടൂറിസം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക വിദ്യയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. ആവശ്യമുള്ള സമയം മാത്രം ഓഫീസിലിരുന്നശേഷം പരമാവധി സ്പോട്ടിലെത്തി പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുകയാണ് ചെയ്യുന്നതതാണ് തന്റെ രീതി’യെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments