കോട്ടയം : ജോലിക്കിടെ മദ്യപിച്ച കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലാ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ജയിംസ് ജോർജാണ് അറസ്റ്റിലായത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
ഇയാളിൽനിന്ന് അരലിറ്റർ ചാരായവും പിടിച്ചെടുത്തു. കെഎസ്ആർടിസി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ജയിംസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments