![](/wp-content/uploads/2021/04/fish.jpg)
മാസ്ക് ധരിയ്ക്കുകയും, സാനിറ്റൈസര്‍ ഉപയോഗിയ്ക്കുകയും, സാമൂഹിക അകലം പാലിയ്ക്കുകയുമൊക്കെ കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെ . അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഭക്ഷണ കാര്യവും. പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങള്‍ വേണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
കൊറോണ വൈറസിനെ പ്രതിരോധിയ്ക്കാന്‍ ചില മത്സ്യങ്ങള്‍ പ്രധാനമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഗവേഷകര്‍ തന്നെ പറയുന്നുണ്ട്. കൊറോണയെ പ്രതിരോധിയ്ക്കാന്‍ മത്സ്യങ്ങളിലെ ഫാറ്റി ആസിഡിന് കഴിയുമെന്നാണ് എറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
മുന്‍പ് ചൈനയിലെ ഗവേഷകരും ഗവേഷണ റിപ്പോര്‍ട്ടില്‍ കൊറോണയെ പ്രതിരോധിക്കാന്‍ ഒമേഗക്ക് കഴിയുമെന്ന് സൂചിപ്പിച്ചിരുന്നു. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്.
മത്സ്യങ്ങളിലെ ഫാറ്റി ആസിഡുകള്‍ കൊറോണയുടെ അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. 100 കൊറോണ രോഗികളിലാണ് ഇത് സംബന്ധിച്ച് ഗവേഷകര്‍ പരീക്ഷണം നടത്തിയത്.
Post Your Comments