KeralaLatest NewsNews

‘കൊവിഡ് രോഗികള്‍ക്ക് ചൂടുവെള്ളം നല്‍കിയില്ല’: ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഇടതു പ്രതിനിധികള്‍

പഞ്ചായത്തിലെ വാക്‌സിന്‍ വിതരണത്തിലെ അപാകത അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പെരിന്തല്‍മണ്ണ: കൊവിഡ് രോഗികള്‍ക്ക് ചൂടുവെള്ളം നല്‍കാത്തതിനെ തുടർന്ന് പഞ്ചാത്ത് അംഗത്തെ ആര്‍.ആര്‍.ടി വളന്റിയര്‍ അവഹേളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപണം. പെരിന്തല്‍മണ്ണ ഏലംകുളത്താണ് സംഭവം. വനിത അംഗത്തിനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച് ഏലംകുളം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഇടതു പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു.

ഡൊമിസിലറി കെയര്‍ സെന്ററില്‍ കോവിഡ് ബാധിതയായി കഴിയുന്ന 10ാം വാര്‍ഡ് മെംബര്‍ സ്വപ്ന സുബ്രഹ്മണ്യനെ ആര്‍ആര്‍ടി വളന്റിയര്‍ അപമാനിച്ചെന്ന വിഷയമാണ് പ്രതിഷേധത്തിന് കാരണം. ഡൊമിസിലറി കെയര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്ക് ചൂടുവെള്ളം നല്‍കുന്നില്ലെന്ന വിഷയം അധികൃതരെ വിളിച്ചറിയിച്ച സംഭവത്തിലാണ് ആര്‍ആര്‍ടി വളന്റിയര്‍ മെംബര്‍ക്കെതിരെ ഭീഷണി മുഴക്കിയത് എന്നാണ് ആരോപണം. പിന്നാലെയാണ് ഇടത് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

Read Also: വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ സ്ത്രീധനം വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണം: ഗവര്‍ണര്‍

മെംബറെ ഭീഷണിപ്പെടുത്തിയ ആര്‍ആര്‍ടി വളന്റിയറെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നും ഇടതുപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വാക്‌സിന്‍ വിതരണത്തിലെ അപാകത അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button