വാഷിംഗ്ടണ്‍: വിക്കിപീഡിയയെ ആരും വിശ്വസിക്കരുതെന്ന് സഹ സ്ഥാപകന്‍ ലാരി സാംഗര്‍. ഇടതുപക്ഷക്കാരാണ് ഇന്ന് വിക്കിപീഡിയയെ നിയന്ത്രിക്കുന്നതെന്നും അവര്‍ക്ക് സ്വീകാര്യമല്ലാത്ത വിവരങ്ങള്‍ ഒഴിവാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷപാതപരമായ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ആളുകള്‍ക്ക് വിക്കിപീഡിയയില്‍ നിന്നും വിവിധ വിഷയങ്ങളെ സംബന്ധിച്ച് പൂര്‍ണമായുള്ള വിവരങ്ങള്‍ ലഭിക്കില്ലെന്നും ലാരി ലാംഗര്‍ വ്യക്തമാക്കി.
Also Read: മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ അച്ഛൻ
2009ല്‍ തന്നെ വിക്കിപീഡിയയ്ക്ക് നിഷ്പക്ഷ നിലപാട് നഷ്ടമായെന്ന് ലാരി ലാംഗര്‍ പറഞ്ഞു. മുന്‍പ് വ്യത്യസ്ത ആശയങ്ങളുള്ള എഡിറ്റര്‍മാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത ശേഷമാണ് വിക്കിപീഡിയയില്‍ വിവരങ്ങള്‍ നല്കിയിരുന്നതെങ്കില് ഇന്ന് ഏകപക്ഷീയമായാണ് ഇത് സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് മുതല്‍ അമേരിക്കയുടെ വിഷയങ്ങളില്‍ വരെ ഇടതുപക്ഷ രാഷ്ട്രീയമാണ് വിക്കിപീഡിയ പിന്തുടരുന്നതെന്നും ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് തികച്ചും പക്ഷപാതികളായ കൂലിയെഴുത്തുകാരെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിഷ്പക്ഷമായി വിവരങ്ങള്‍ നല്കാന് സാധിക്കുന്ന നിരവധിയാളുകള്‍ വിക്കിപീഡിയയില്‍ ഉണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് നിഷ്പക്ഷത പിന്തുടരാന് അനുവാദം നിഷേധിക്കുകയാണെന്നും ലാരി സാംഗര്‍ പറഞ്ഞു. ഇടത് അജണ്ട നടപ്പിലാക്കാന്‍ ആരംഭിച്ചത് മുതല്‍ സഹ സ്ഥാപകനായ ജിമ്മി വെയില്‍സും ലാരി സാംഗറും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ലാരി സാംഗര്‍ വിക്കിപീഡിയയുടെ വിമര്‍ശകനായി മാറിയത്. 2001ലാണ് ജിമ്മി വെയില്‍സുമായി ചേര്‍ന്ന് ലാരി ലാംഗര്‍ വിക്കിപീഡിയ രൂപീകരിച്ചത്.
Post Your Comments