COVID 19Latest NewsNewsInternational

കോവിഡ് മൂന്നാം തരംഗത്തിനിടെ മങ്കിപോക്സും പടരുന്നതായി റിപ്പോർട്ട് : വിമാനത്തിൽ സഞ്ചരിച്ചവരുടെ വിശദ വിവരങ്ങൾ ശേഖരിക്കും

വാഷിങ്​ടൺ : കോവിഡ് മൂന്നാംതരംഗത്തിനിടെ മങ്കിപോക്സും പടരുന്നതായി റിപ്പോർട്ട്. ആഫ്രിക്കയിൽനിന്നെത്തിയ ആളിൽ രോഗം കണ്ടെത്തിയതായി അധികൃതർ സ്​ഥിരീകരിച്ചു. ടെക്സാസിലാണ് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത്. വിമാന യാത്രക്കിടെ മാസ്​ക്​ അണിയൽ നിർബന്ധമായതിനാൽ പകർച്ച സാധ്യത കുറവാണെന്ന്​ അധികൃതർ പ്രതീക്ഷിക്കുന്നു.

Read Also : ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അമേരിക്കയിൽ നിന്നും എം എച്ച്‌ 60 ആര്‍ ഹെലികോപ്റ്ററുകൾ എത്തി 

സംസ്ഥാന, പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ രോഗിയുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവരെ ബന്ധപ്പെടാൻ സി‌ഡി‌സി എയർലൈനിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിവേഗ വ്യാപന സാധ്യതയുള്ളതിനാൽ രോഗിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരുടെ വിശദവിവരങ്ങൾ ശേഖരിച്ചുവരികയാണ് അധികൃതർ.

വസൂരി പോലെയുള്ള വൈറസുകളുടെ കുടുംബത്തിൽ പെടുന്ന മങ്കിപോക്സ് അപൂർവവും എന്നാൽ ഗുരുതരവുമായ വൈറൽ രോഗമാണ്. പനി, തലവേദന, പേശിവേദന, ക്ഷീണം എന്നിവയാണ് വൈറസ് ബാധയുടെ ആദ്യലക്ഷണം.ശരീരം മുഴുക്കെ തടിപ്പുകളായാണ്​ പിന്നീട് രോഗം പുറത്തുകാണുക. ശ്വസനത്തിലൂടെയാണ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരുന്നത്.അല്ലെങ്കിൽ രോഗബാധയുള്ള മൃഗങ്ങളിൽ നിന്നോ മൃഗങ്ങളുടെ ഉൽ‌പ്പന്നങ്ങളിൽ നിന്നോ വൈറസ് പകരാം.

അതേസമയം രോഗലക്ഷണങ്ങളില്ലാത്തവർക്ക് മറ്റുള്ളവരിലേക്ക് വൈറസ് പകരാൻ കഴിവില്ലെന്നും ഡിസിഎച്ച്എച്ച്എസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button