Latest NewsJobs & VacanciesIndiaNews

ഇരുപത്തയ്യായിരത്തോളം ഒഴിവുകൾ : വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി

ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

Read Also : ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റഴിക്കുന്നു : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ് 

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്), എൻ.ഐ.എ, എസ്.എസ്.എഫ് എന്നീവിടങ്ങളിൽ കോൺസ്റ്റബിൾ, ആസാം റൈഫിൾസിൽ റൈഫിൾമാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. 25,271 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 3 സ്കെയിൽ ശമ്പളത്തോടു കൂടി നിയമനം ലഭിക്കും. 21,700 രൂപ മുതൽ 69,100 വരെയായിരിക്കും ശമ്പളം.

18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button