Latest NewsNewsIndia

ലൈംഗിക പീഡനം, പരാതി പിൻവലിച്ചത് വിവാഹം കഴിക്കാമെന്ന ഒത്തുതീർപ്പിൽ, ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് യുവതി

ബലാത്സംഗ കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന്‍ വാക്കു മാറി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകനെതിരെ നൽകിയ പരാതി ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് പിൻവലിച്ച യുവതി വീണ്ടും പരാതിയുമായി രംഗത്ത്. കാമുകന് എതിരെ ഹൈക്കോടതി റദ്ദാക്കിയ ബലാത്സംഗ കേസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയില്‍ ഹർജി നൽകിയിരിക്കുകയാണ്.

read also: പാകിസ്താനില്‍ അഫ്ഗാന്‍ സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടുപോയി: അപലപിച്ച് അഫ്ഗാന്‍ സര്‍ക്കാര്‍

ബലാത്സംഗ കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന്‍ വാക്കു മാറിയെന്നും ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നുമാണ് യുവതി പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ഥിയായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കോളജില്‍ ജൂനിയര്‍ ആയിരുന്ന യുവതിയുടെ പരാതി. സ്ത്രീധനം ആവശ്യപ്പെട്ടും മറ്റ് ഒഴിവു കഴിവുകള്‍ പറഞ്ഞും വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ യുവാവ് നീക്കം നടത്തിയപ്പോഴാണ് യുവതി ആദ്യം ബലാത്സംഗ പരാതി നല്‍കിയത്. കേസ് ആയതിനു പിന്നാലെ വിവാഹത്തിന് യുവാവ് തയാറാവുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിലായതോടെ കര്‍ണാടക ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ കേസ് റദ്ദാക്കിയതോടെ യുവാവ് വീ്ണ്ടും വാക്കുമാറിയെന്ന ആരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button