Latest NewsKeralaNews

സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ വിരുതൻ ഒടുവിൽ പിടിയിലായി

കോഴിക്കോട് : സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമണത്തിന് ശ്രമിക്കുകയും ചെയ്ത വിരുതനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുത്തൂര്‍ നാഗാളികാവ് സ്വദേശി ജലീലിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മുക്കം പൊലീസ് ജലീലിനെതിരെ കേസെടുത്തിരുന്നു.

Read Also : ഇന്ത്യയുമായുള്ള ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 

ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാണ് ജലീലിന്‍റെ അതിക്രമം. ഏഴ് മാസം മുമ്പാണ് ജലീല്‍ വിദേശത്ത് നിന്ന് വന്നത്. ആളെ കണ്ടെത്താനായി പ്രതിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നായര്‍കുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

സ്ത്രീകളുടെ അടുത്ത് വാഹനം നിര്‍ത്തി ശരീരത്തില്‍ കയറിപ്പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. വാഹനം തിരിച്ചറിയാതിരിക്കാന്‍ സ്കൂട്ടറിന് പിന്നിലെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. നിരവധി സ്ത്രീകള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button