ഹൈന്ദവപുരാണങ്ങളിൽ സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ ദിവസമാണ് വെള്ളിയാഴ്ച
ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ പിങ്ക് വസ്ത്രങ്ങൾ ധരിച്ച് പിങ്ക് നിറത്തിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുക. പിങ്ക് തുണിയിൽ ശ്രീ യന്ത്രത്തിന്റെയും അഷ്ട ലക്ഷ്മിയുടെയും ചിത്രം വയ്ക്കുക. ഇതിനുശേഷം 8 നെയ്യ് വിളക്കുകൾ കത്തിക്കുക ഒപ്പം റോസാപ്പൂവിന്റെ സുഗന്ധമുള്ള ധൂപ് കത്തിക്കുക.
കൂടാതെ താമരപ്പൂവിന്റെ മാല സുരക്ഷിതമായി സൂക്ഷിക്കുക. തമാര പൂവിന്റെ മാല ലഭ്യമല്ലെങ്കിൽ താമരപ്പൂവിനെ കയ്യിൽ വച്ച് ജപിച്ച് സുരക്ഷിതമായി സൂക്ഷിക്കുക. ഈ പ്രതിവിധിയിലൂടെ ലക്ഷ്മിയുടെ എട്ട് രൂപങ്ങൾ നിങ്ങൾക്ക് അനുഗ്രഹം നൽകും. ഇതൊരു രഹസ്യ ആരാധനയാണെന്നാണ് പറയപ്പെടുന്നത്.
Post Your Comments