Latest NewsKeralaNews

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കാസർഗോഡും ജൂലൈ 20 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്. ഇവർക്കുള്ള മുന്നറിയിപ്പ് നാളെ വരെ നീട്ടി.

ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ച ജില്ലകള്‍

ജൂലൈ 18: കാസർഗോഡ്
ജൂലൈ 20: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്
ജൂലൈ 21: പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്

Read Also  :  വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച്‌ ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍: കുടുംബത്തിലെത്തിയത് മൂന്നു കുട്ടികള്‍

യെല്ലോ അലർട്ട് പുറപ്പെടുവിച്ച ജില്ലകള്‍

ജൂലൈ 17: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 18: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ജൂലൈ 19: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 20: കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്
ജൂലൈ 21: കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്

shortlink

Related Articles

Post Your Comments

Related Articles


Back to top button