അമിതവണ്ണമുള്ള മിക്കവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബെല്ലി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന വയറിലെ കൊഴുപ്പ്. ഇത് പക്ഷേ അമിതവണ്ണത്തേക്കാള്‍ അപകടകാരിയുമാണ്. വയറിലെ കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാൽ, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പഴവർഗങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏതൊക്കെയാണ് ആ പഴങ്ങളെന്ന് നോക്കാം
കിവി
ശരീരത്തിലെ പ്രോട്ടീനുകൾ ആഗിരണം ചെയ്യാൻ സഹായിക്കുന്ന ‘ആക്ടിനിഡൈൻ’ (Actinidine) എന്ന എൻസൈം കിവിയിൽ അടങ്ങിയിരിക്കുന്നു. നല്ല ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും കിവി ഏറെ നല്ലതാണ്.
ഓറഞ്ച്
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
Read Also : പരിശീലനപ്പറക്കലിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി: വീഡിയോ
ആപ്പിൾ
വയറ്റിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഫ്ലേവനോയ്ഡുകളും നാരുകളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ കലോറി വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്.
പേരയ്ക്ക
വൈറ്റമിൻ ബി 2, ഇ, കെ, ഫൈബർ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരക്കയ്ക്ക് കഴിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ദിവസേന ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാനും പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.
Post Your Comments