ഗുവാഹത്തി : ക്ഷേത്ര ദർശനം നടത്തിയതിന്റെ പേരിൽ ബോളിവുഡ് നടി സാറ അലിഖാനെതിരെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്.ഹിന്ദു ആരാധനാലയം സന്ദർശിച്ച സാറയ്ക്ക് ഇസ്ലാമായി തുടരാൻ യോഗ്യതയില്ലെന്നും മതമൗലിക വാദികൾ പറയുന്നു.
സുഹൃത്തിനൊപ്പം അസമിലെ കാമാഖ്യ മന്ദിറിലാണ് സാറ സന്ദർശനം നടത്തിയത്. ഇതിന്റെ ചിത്രവും സാറ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് നടിക്ക് നേരെ സൈബർ ആക്രമണം ഉയർന്നിരിക്കുന്നത്. ഇസ്ലാമായ സാറ ഹിന്ദു ആരാധനാലയം സന്ദർശിച്ചത് വലിയ തെറ്റാണെന്നാണ് ഇവർ പറയുന്നത്. പേരിനൊപ്പമുള്ള അലി എടുത്തു മാറ്റണമെന്നും ചിലർ പറയുന്നു. തട്ടം ധരിക്കാത്തതിനും സാറയ്‌ക്കെതിരെ വിമർശനമുണ്ട്.
Read Also : അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും: വ്യോമസേനയുടെ പരീക്ഷണം വിജയകരം
നേരത്തെയും ഹിന്ദു ആരാധനാലയങ്ങൾ സന്ദർശിച്ചതിന് സാറയ്‌ക്കെതിരെ മതമൗലിക വാദികൾ രംഗത്ത് വന്നിരുന്നു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലും, കേദാർനാഥിലും സാറ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.
View this post on Instagram
Post Your Comments