Latest NewsIndia

‘കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അപമര്യാദയായി പെരുമാറി’ പരാതിയുമായി വനിത നേതാവ്

സി.എ.എ വിരുദ്ധ പ്രക്ഷോഭ സമയത്ത് പല തവണ അജയ് കുമാര്‍ ലല്ലു തന്‍റെ സഹായം തേടിയിട്ടുണ്ട്.

ലക്നോ: കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു തന്നോട് അപമര്യാദയായി പെരുമാറിയെന്ന് വനിത നേതാവിന്‍റെ പരാതി. പ്രശസ്ത കവി മുനവര്‍ റാണയുടെ പുത്രി ഉറുസ റാണയാണ് പരാതി ഉന്നയിച്ചത്. ‘ധര്‍ണക്ക് മുന്‍പ് പ്രിയങ്ക ഗാന്ധിയെ അഭിവാദ്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ തന്നോട് പോകാന്‍ പറയുകയും മോശമായി പെരുമാറുകയും ചെയ്തു. സി.എ.എ വിരുദ്ധ പ്രക്ഷോഭ സമയത്ത് പല തവണ അജയ് കുമാര്‍ ലല്ലു തന്‍റെ സഹായം തേടിയിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ ലല്ലുവിന്‍റെ പെരുമാറ്റം തന്നെ അതിയായി വേദനിപ്പിച്ചു.’ ഉറുസ റാണ പറഞ്ഞു.

ഹസ്രത് ഗഞ്ചില്‍ മഹാത്മാഗാന്ധി പ്രതിമക്കരികെ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കഗാന്ധിയെ അഭിവാദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ അജയ് കുമാര്‍ ലല്ലു തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ഉറുസ റാണയുടെ പരാതി. കോണ്‍ഗ്രസ് വനിതാവിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ഉറുസ.

എന്നാല്‍ ആരോപണം ലല്ലു നിഷേധിച്ചു. പാര്‍ട്ടി ഭാരവാഹിയായ ഉറുസയോട് മോശമായി പെരുമാറുകയെന്ന പ്രശ്നം ഉദിക്കുന്നില്ല. ഞാന്‍ തന്നെയാണ് ഉറുസയെ പ്രിയങ്ക ഗാന്ധിക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ അവരെ മാറ്റിനിര്‍ത്തിയെന്ന് പറയപ്പെടുന്ന സ്ഥലം പ്രിയങ്ക ഗാന്ധിക്ക് മാത്രമായി മാര്‍ക്ക് ചെയ്തതായിരുന്നു.- അജയ് കുമാര്‍ ലല്ലു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button