Latest NewsNewsInternational

പാക് മണ്ണിൽ വളരാൻ അനുവദിച്ച ഭീകര സംഘടനയോ താലിബാൻ?: ഇമ്രാൻ ഖാനെ പ്രകോപിപ്പിച്ച് വെളിപ്പെടുത്തൽ

താഷ്‌കെന്റ്: അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഉസ്ബക്കിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വെച്ചാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. താലിബാനുമായുള്ള സമാധാനപരമായ ചർച്ചയ്ക്ക് വേണ്ടി എല്ലാവിധ ശ്രമങ്ങളും പാകിസ്താൻ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ശരവേഗത്തില്‍ വണ്ടികള്‍ കുതിക്കും, 120 കി.മീ വേഗതയ്ക്ക് കേന്ദ്ര ഗതാഗതവകുപ്പിന്റെ അംഗീകാരം: പക്ഷേ കേരളത്തില്‍ അനുമതി ഇല്ല

‘അയൽ രാജ്യമെന്ന നിലയിൽ അഫ്ഗാനിസ്ഥാൻ തങ്ങളുടെ സഹോദരന്മാരാണ്. അവിടെ സമാധാനം പുലരണം എന്നാണ് ആഗ്രഹിക്കുന്നത്. കലാപത്തിൽ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താൻ. കഴിഞ്ഞ 15 വർഷത്തിനിടെ 70,000-ൽ അധികം പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. അഫ്ഗാനിസ്താനിൽ സമാധാനപരമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പ് ഉണ്ടാകണം. അതിന് വേണ്ടി വിശദമായ ചർച്ച നടക്കേണ്ടതുണ്ടെന്നും അയൽ രാജ്യങ്ങളായ ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ അഫ്ഗാനിൽ സമാധാനം പുലരാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.

പാക് മണ്ണിൽ വളരാൻ അനുവദിച്ച ഭീകര സംഘടനയാണ് താലിബാൻ എന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാൻ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also: ലക്ഷദ്വീപ് മലിനമാക്കരുത്, ദ്വീപിലുള്ളവർ ശാന്തരും ക്ഷമാശീലരും: അവർക്കൊപ്പം നിൽക്കണമെന്ന് ഹനാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button