ബംഗളൂരു: ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കള്ളപ്പണം സംബന്ധിച്ച് സുപ്രധാന വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കര്‍ണാടക ഹൈക്കോടതിയില്‍ വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ വിദേശികളടങ്ങുന്ന വലിയ റാക്കറ്റിന് പങ്കുണ്ടെന്നാണ് ഇഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസിനെ മാത്രം ആസ്പദമാക്കിയല്ല തങ്ങള്‍ കേസെടുത്തതെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും പൊലീസുമെടുത്ത പതിനാലോളം കേസുകളും തങ്ങളുടെ കേസിന് ആസ്പദമായതായി ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
Read Also : പേടിയില്ലാത്തവരെ ഇനി കോൺഗ്രസിൽ കൊണ്ടുവരണം: പുതിയ തന്ത്രങ്ങളുമായി രാഹുൽ ഗാന്ധി
ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ കാലാവധി കഴിഞ്ഞെന്ന വാദം തെറ്റാണെന്നും ഇഡി പറഞ്ഞു.
മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ക്കാത്തതിനാല്‍ തനിക്കെതിരെയുളള കേസ് നിലനില്‍ക്കില്ലെന്നും കേരളത്തിലും ദുബായിലും ബിനീഷിനെതിരെ കേസുണ്ടെന്ന് ആദ്യം കോടതിയില്‍ പറഞ്ഞ അന്വേഷണ സംഘം പിന്നീട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും കഴിഞ്ഞദിവസം ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഒന്‍പത് മാസത്തോളമായി കര്‍ണാടകയില്‍ തടവിലുളള ബിനീഷിന്റെ ജാമ്യഹര്‍ജി ഇന്ന് പതിനഞ്ചാം തവണയാണ് പരിഗണിക്കുന്നത്. ഇതോടെ ബിനീഷിന് കേസില്‍ ജാമ്യം കിട്ടുമോ എന്ന് കണ്ടറിയണം.
Post Your Comments