Latest NewsNewsIndia

റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി: കേരളത്തില്‍ നിന്നെത്തിയ രണ്ടുപേര്‍ ബോംബുവെക്കുമെന്ന് സന്ദേശം, പരിശോധന കർശനം

രാവിലെ 7 മണിക്കാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്.

കോയമ്ബത്തൂര്‍: കേരളത്തില്‍ നിന്നുമെത്തിയ രണ്ടു പേര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കുമെന്നു ഭീഷണി സന്ദേശം. കോയമ്ബത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് എത്തിയ ഭീഷണിയിൽ പറയുന്നത്. രാവിലെ 7 മണിക്കാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്.

read also: ലക്ഷദ്വീപിൽ സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്കെതിരെ നടപടിയുമായി ഭരണകൂടം

കോയമ്ബത്തൂര്‍ തുടിയല്ലൂര്‍ സ്വദേശി സെന്തില്‍കുമാര്‍ എന്നയാളാണ് ഈ ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയിലാണ് അങ്ങനെ ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞുവെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണ്.

ആര്‍പിഎഫിന്റെയും പൊലീസിന്റെയും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തി

shortlink

Post Your Comments


Back to top button