Latest NewsNewsInternational

കോവിഡിന് പിന്നാലെ ചൈനയിൽ എച്ച് 5 എൻ 6 വൈറസ് പടരുന്നു : ആശങ്കയിൽ ലോകരാജ്യങ്ങൾ

ബെയ്​ജിങ്ങ് ​: കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന അഭ്യൂഹം ലോകത്ത് നിലനിൽക്കുമ്പോൾ തന്നെ ഇതാ ചൈനയിൽ എച്ച് 5 എൻ 6 പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിൽ മധ്യവയസ്​കന്​ എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്​.

Read Also : ഒരു മാസത്തിനിടയിൽ വാ​ട്സ്‌ആ​പ്പ് രാ​ജ്യ​ത്ത് വി​ല​ക്കി​യ​ത് 20 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ള്‍ 

രോഗി താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളിൽ കോഴി ഫാമുകളുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സിചുവാനിലെ ബസോങിൽ നിന്നുള്ള 55 കാരനായ ഇയാളെ ജൂലൈ 6 നാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.

കോഴി , മറ്റ് പക്ഷി വർഗ്ഗങ്ങൾ എന്നിവയ്ക്കിടയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ അപകടകരമായ ഫ്ലൂ പതിപ്പുകളിൽ ഒന്നാണ് എച്ച് 5 എൻ 6 വൈറസ്. എട്ട് വർഷം മുമ്പ് ലാവോസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് പിന്നീട് ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.

പക്ഷിപ്പനിയുടെ പല വകഭേദങ്ങളാണ്​ ചൈനയിലുള്ളത്​. എന്നാൽ എച്ച് 5 എൻ 6 മനുഷ്യർക്കിടയിൽ വലിയ തോതിൽ പകരാനുള്ള സാധ്യത കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button