കൊല്‍ക്കത്ത: പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണ നഗറിലാണ് സംഭവം
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അയൽവാസിയായ യുവാവിന്റെ ആക്രമണം. യുവാവിന്റെ പ്രണയാഭ്യാര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രതി ആസിഡ് ഒഴിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.
Post Your Comments