KeralaLatest NewsNews

കുതിരാൻ തുരങ്കത്തിൽ വെള്ളിയാഴ്ച്ച സുരക്ഷാ ട്രയൽ റൺ: സ്ഥിതിഗതികൾ വിലയിരുത്തി അധികൃതർ

തൃശ്ശൂർ: മണ്ണുത്തി കുതിരാൻ തുരങ്കത്തിൽ വെളളിയാഴ്ച്ച സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ നടത്തും. ഉച്ചയ്ക്ക് ശേഷം അഗ്‌നിരക്ഷാ സേനയാണ് ട്രയൽ റൺ നടത്തുക. ട്രയൽ റൺ വിജയിച്ചാൽ കുതിരാൻ തുരങ്കത്തിന് ചൊവ്വാഴ്ച ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകും. ട്രയൽ റണ്ണിന് മുന്നോടിയായി അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഓരോ ദിവസത്തെ തുരങ്ക നിർമാണ പ്രവർത്തനങ്ങൾ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button