കൊച്ചി: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയാത്ത സാഹചര്യമാണുള്ളതെന്നും ടി.പി.ആർ കുറയാതെ കേരളത്തിനുള്ളിൽ സിനിമാ ചിത്രീകരണം അനുവദിക്കിക്കാനാകില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ തീരുമാനത്തിനെതിരെ നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ രംഗത്ത്. സംസ്ഥാനത്ത് സീരിയൽ ഷൂട്ടിങ് നടക്കുന്നുണ്ടെന്നും സിനിമയ്ക്ക് മാത്രം എന്തുകൊണ്ട് അനുമതിയില്ലെന്നും ഷിബു തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
ടിപിആര്‍ കുറയുന്നതിന് അനുസരിച്ചു മാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. ആളുകളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം എന്നും, തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനു മറുപടിയെന്നോണമാണ് ഷിബു തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയം സിനിമയായി കണ്ടു കൊണ്ട് തൊഴിൽ ചെയ്യാൻ അനുവാദം വാങ്ങി എടുക്കാൻ വേണ്ടി എല്ലാ സിനിമക്കാരും ഒരുമിച്ചു നിന്നു കൊണ്ട് പ്രതികരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഷിബു ജി. സുശീലന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
സർക്കാർ തീരുമാനിക്കും എന്ന് സിനിമ മന്ത്രി. സീരിയൽ ആകാം. പക്ഷേ സിനിമ പാടില്ല. എന്താ സിനിമക്കാർ ആണോ കേരളത്തിൽ കൊറോണ പരത്തുന്നത്? ഒരു പിടിയും കിട്ടുന്നില്ല. നമ്മുടെ രാഷ്ട്രീയം സിനിമയായി കണ്ടു കൊണ്ട് തൊഴിൽ ചെയ്യാൻ അനുവാദം വാങ്ങി എടുക്കാൻ വേണ്ടി എല്ലാ സിനിമക്കാരും ഒരുമിച്ചു നിന്നു കൊണ്ട് പ്രതികരിക്കുക. ഇവിടെ കുറച്ചു പേർ മാത്രം സംസാരിക്കുന്നു. മുതിർന്ന എല്ലാ സിനിമക്കാരും സിനിമക്ക് വേണ്ടി സംസാരിക്കാൻ തയാറാകണം.. സിനിമ ആണ് നിങ്ങളെ എല്ലാം വളർത്തിയത്. മാറി നിന്നിട്ട് കാര്യം ഇല്ല. നമുക്കും ജീവിക്കണം.
Post Your Comments