ഛണ്ഡിഗഢ് : നവ്ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിക്കാൻ തീരുമാനം. അതേസമയം അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും. അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
സിദ്ദു പാര്‍ട്ടിയുടെ ഭാവി നേതാവാണ്, ഇത് മനസില്‍ കണ്ട് മാത്രമേ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുവെന്ന് പാര്‍ട്ടി വക്താവ് ഹരീഷ് റാവത്ത് പറഞ്ഞു. അമരീന്ദര്‍ സിങ്ങും നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമാവുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
സിദ്ദു പാര്‍ട്ടി അധ്യക്ഷനാവുമ്പോൾ കോണ്‍ഗ്രസിന് രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരും ഉണ്ടാവും. വര്‍ക്കിങ് പ്രസിഡന്റുമാരിലൊരാള്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള ആളായിരിക്കുമെന്നാണ് സൂചന.
Post Your Comments