Latest NewsKeralaNews

ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പ്: അനുപാതം പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും.

Read Also: ‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥനമല്ലെന്ന് ആദ്യമായി പറഞ്ഞത് കിറ്റെക്സിന്റെ മുതലാളി സാബു ജേക്കബ് അല്ല’: വൈറൽ കുറിപ്പ്

ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകർ ഉള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Read Also: കേന്ദ്രത്തിന്റെ ലക്ഷ്യം കേരള വികസനം, തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡെത്താന്‍ വെറും മൂന്നര മണിക്കൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button