![](/wp-content/uploads/2021/07/sivan-1.jpg)
കോഴിക്കോട്: നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള അനുമതിക്കായി എത്തിയ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നാണംകെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു ഏകപക്ഷീയമായി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന കോടതിയുടെ ചോദ്യം പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.
പ്രതിഷേധമെന്നത് അക്രമമല്ലെന്ന് കോടതിക്ക് സര്‍ക്കാരിനെ ഉപദേശിക്കേണ്ടി വന്നു. ഇപ്പോഴത്തെ ചില മന്ത്രിമാര്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞത് കേരളത്തിന് നാണക്കേടായി. നിയമസഭയിലെ അംഗങ്ങളിലാരെങ്കിലും തോക്കുമായി വന്നാലും സഭയുടെ പരമാധികാരം എന്ന പേരുപറഞ്ഞ് സംരക്ഷണം നല്‍കുമോയെന്ന സുപ്രീംകോടതിയുടെ ചോദ്യം പ്രധാനമാണ്. ക്രിമിനല്‍ കേസില്‍ പ്രോസിക്യൂഷന്‍ നേരിടാന്‍ അന്നത്തെ എം.എല്‍.എമാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments