
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ മുന്നൊരുക്കങ്ങൾ എച്ച്എഎൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് മിസൈൽ തദ്ദേശീയമായി നിർമ്മിക്കുന്നത്.
ഹെലിന ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്റെ വകഭേദമാണ് ധ്രുവാസ്ത്ര. കഴിഞ്ഞ വർഷം അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ നിന്നും മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൽസിഎച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
എൽസിഎച്ച് ഹെലികോപ്റ്ററുകളെ യുദ്ധത്തിനായി കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അടുത്ത വർഷത്തെ പരീക്ഷണം. ഇത് വിജയിച്ചാൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ നാഴികല്ലാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments