പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം തടയാൻ സഹായിക്കുമെന്ന് പഠനം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ (EASD) ജേണലായ ഡയബറ്റോളജിയയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യായാമവും ടെെപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചൈനീസ് ഹോങ്കോംഗ് സർവകലാശാലയിലെ ഗവേഷകനായ ഡോ. കുയി ഗുവോ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, ഊര്‍ജ്ജസ്വലരായ് തുടരാനും, ആരോഗ്യം മെച്ചപ്പെടുത്താനും മാനസീകാരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും വ്യായാമം സഹായിക്കുന്നു.
ഇന്‍സുലിന്‍റെ സംവേദനക്ഷമതയെ വര്‍ധിപ്പിക്കാന്‍ വ്യായാമത്തിലൂടെ കഴിയും. അതായത് ലഭ്യമായ ഇന്‍സുലിന്‍ ഉപയോഗിച്ച് കോശങ്ങള്‍ രക്തത്തില്‍ നിന്നും പഞ്ചസാരയെ ആഗിരണം ചെയ്ത് അത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജമാക്കി മാറ്റുന്നു.
Post Your Comments