ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംസ്ഥാനങ്ങള്‍ക്ക് താങ്ങായി കേന്ദ്രം. കൊവിഡും ലോക്ക്ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു. കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരമായി 4122 കോടി രൂപ ലഭിക്കും.
നികുതി പിരിവില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജി.എസ്.ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടുമ്പോഴാണ് ജി.എസ്.ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു,
അതേസമയം, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments