ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. ഭീകര വിരുദ്ധ സേന നടത്തിയ പരിശോധനയില്‍ മൂന്ന് അല്‍ ഖ്വായ്ദ ഭീകരരാണ് പിടിയിലായത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പിടിയിലായ ഭീകരരുടെ എണ്ണം 5 ആയി.
Also Read: എസ്എസ്എൽസി വിജയശതമാനം കൂടിയത് വിദ്യാഭ്യാസ മന്ത്രിയുടെ കഴിവ് കേടല്ല: കുറിപ്പുമായി പികെ അബ്ദുറബ്
മൊഹമ്മദ് മുയിദ്, ഷാക്കീല്‍, മുഹമ്മദ് മുസ്താകിം എന്നിവരാണ് പിടിയിലായത്. ജൂലൈ 11ന് പിടിയിലായ രണ്ട് ഭീകരര്‍ക്ക് ഇവര്‍ ആവശ്യമായ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചു നല്‍കിയതായി കണ്ടെത്തിയിരുന്നു. ലക്‌നൗവില്‍ പിടിയിലായ മസീറുദ്ദീന്‍, മിനാജ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മൂന്ന് പേരെയും കുറിച്ച് വിവരം ലഭിച്ചത്.
ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകര വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് മസീറുദ്ദീന്‍, മിനാജ് എന്നിവര്‍ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചോളം ആളുകള്‍ രക്ഷപ്പെട്ടിരുന്നു. മിനാജും മസീറുദ്ദീനും താമസിച്ചിരുന്ന വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments