തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കൈറ്റ് വിക്ടേഴ്‌സിന്റെ ആപ്പിലും ഫലം ലഭ്യമാകും.
കോവിഡ് സാഹചര്യത്തിലാണ് ഇത്തവണ പരീക്ഷയും മൂല്യനിര്‍ണയവും നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ട് മുതല്‍ 28 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയിരുന്നത്. മൂല്യനിര്‍ണയം ഉദാരമാക്കിയതിനാല്‍ വിജയ ശശതമാനം ഉയരാനാണ് സാധ്യത.
പരീക്ഷാ ഫലം അറിയാനുള്ള വെബ്‌സൈറ്റുകള്‍
http://keralapareekshabhavan.in,
https://sslcexam.kerala.gov.in,
www.results.kite.kerala.gov.in,
www.prd.kerala.gov.in,
www.result.kerala.gov.in,
examresults.kerala.gov.in
http://results.kerala.nic.in,
www.sietkerala.gov.in
Post Your Comments