കോഴിക്കോട് : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോഴാണ് സായി ടീച്ചര്‍ മലയാളികളുടെ മനസില്‍ ഇടംനേടിയത്. ടീച്ചറുടെ തങ്കുപ്പൂച്ചയുടെ വീഡിയോ നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലായത്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല രക്ഷിതാക്കളും യുവാക്കളും ട്രോളുമായി സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ സായി ശ്വേത വൈറലാവുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകര പുറമേരിക്കടുത്ത് മുതുവടത്തൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയാണ് സായി ശ്വേത ദിലീപ്.
Read Also : കൊവിഡ് മഹാമാരിക്കിടയിലും എസ്എസ്എല്‍സി റെക്കോഡ് വിജയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് നിറഞ്ഞ കൈയ്യടി
ഇപ്പോള്‍ സായി ടീച്ചര്‍ എത്തിയിരിക്കുന്നത് മറ്റൊരു സ്വപ്ന സാക്ഷാത്കാരവുമായിട്ടാണ്. അങ്ങനെ ആ സ്വപ്നവും നടന്നു എന്ന തലക്കെട്ടോടെ സായി ടീച്ചര്‍ പങ്കുവെച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വീടിനടുത്തുള്ള മണികണ്ഠന്‍ എന്ന ആനയുടെ പുറത്തുകയറുന്നതിന്റെയും കയറിക്കഴിഞ്ഞതിന്റെയും ദൃശ്യങ്ങളാണ് പകര്‍ത്തി ഫേസ്ബുക്കിലിട്ടിട്ടുള്ളത്.
‘ആനയെ പണ്ടുമുതലേ ഭയങ്കര ഇഷ്ടമാണ്. കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് ആനപ്പുറത്ത് കയറണം എന്നത്. മണികണ്ഠന്‍ ആന ഇണക്കമുള്ളതാണ്. അങ്ങനെയാണ് ആനപ്പുറത്ത് കയറുകയെന്ന സ്വപ്നം സാധ്യമായതെന്ന് ‘- സായി ടീച്ചര്‍ പറഞ്ഞു. ആനയ്ക്ക് സായി ശ്വേത ഭക്ഷണം കൊടുക്കുന്നതും സ്‌നേഹത്തോടെ തുമ്പിക്കൈയില്‍ ഉമ്മവെക്കുന്നതും ചേര്‍ത്തുപിടിക്കുന്നതുമായ വീഡിയോയും സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments