Latest NewsNewsIndia

രാത്രികാലങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും ബാന്‍ഡ് വാദ്യത്തിനും വിലക്ക്: സുരക്ഷ ശക്തമാക്കി ഇന്ത്യ

സംസ്ഥാനത്തിന്റെ അതിര്‍ത്തിമേഖലകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയാണ് ബിഹാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

ജയ്പൂര്‍: തീവ്രവാദ ആക്രമണ സാദ്ധ്യതയെ തുടര്‍ന്ന് രാജസ്ഥാനില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞയും കര്‍ഫ്യൂവും ഉള്‍പ്പെടെയുളള കര്‍ശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും യാത്രകള്‍ക്കും ബാന്‍ഡ് വാദ്യത്തിനും ഉള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുളള മേഖലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വന്നതായും സെപ്തംബര്‍ 11 വരെ നിലനില്‍ക്കുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ തീവ്രവാദികളും ദേശവിരുദ്ധ ശക്തികളും രാജസ്ഥാനിലെ അതിര്‍ത്തി മേഖലകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളെന്ന് ശ്രീഗംഗാനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.

ശ്രീഗംഗാനഗറിനെ കൂടാതെ കരണ്‍പൂര്‍, റെയ്‌സിംഗ് നഗര്‍, അനൂപ്ഗഢ്, ഘര്‍സാന ബ്ലോക്കുകളിലാണ് നിയന്ത്രണങ്ങള്‍. രാത്രി 7 മുതല്‍ രാവിലെ 6 വരെയാണ് ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൃഷിയിടങ്ങളില്‍ കാര്‍ഷികവൃത്തി ചെയ്യുന്നവര്‍ ഇതിനായി ബോര്‍ഡര്‍ പോസ്റ്റ് ഓഫീസര്‍മാരുടെയോ പോലീസ് ഓഫീസറുടെയോ അനുമതി വാങ്ങണം. രാത്രി 7 മുതല്‍ രാവിലെ 6 വരെ പടക്കം പൊട്ടിക്കുന്നതിനും ബാന്‍ഡ് വാദ്യത്തിനും വിലക്കുണ്ട്. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read Also: ടൂറിസം മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍: ആദ്യ ഘട്ടത്തിന് തുടക്കം

അതേസമയം യു.പിയില്‍ കഴിഞ്ഞ ദിവസം രണ്ട് അല്‍ ഖ്വായ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിഹാര്‍ പോലീസും സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ അതിര്‍ത്തിമേഖലകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയാണ് ബിഹാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

shortlink

Post Your Comments


Back to top button