KeralaLatest NewsNews

എസ്എസ്എൽസി വിജയശതമാനം കൂടിയത് വിദ്യാഭ്യാസ മന്ത്രിയുടെ കഴിവ് കേടല്ല: കുറിപ്പുമായി പികെ അബ്ദുറബ്

യുഡിഎഫിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുകയും മന്ത്രിയെ ട്രോളുകയുമാണ് ഇടത് സൈബർ അനുകൂലികളുടെ പരിപാടിയെന്ന് അബ്ദുറബ് പറഞ്ഞു

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പികെ അബ്ദുറബ്. യുഡിഎഫിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുകയും മന്ത്രിയെ ട്രോളുകയുമാണ് ഇടത് സൈബർ അനുകൂലികളുടെ പരിപാടിയെന്ന് അബ്ദുറബ് പറഞ്ഞു. ഇത്തവണ വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ലെന്നും വിദ്യാർത്ഥികളുടെ മിടുക്ക് കൊണ്ട് തന്നെയാണെന്നും അബ്ദുറബ് പരിഹാസ രൂപേണ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കുറിപ്പിന്റെ പൂർണരൂപം :

SSLC വിജയശതമാനം 99.47
ഗോപാലേട്ടൻ്റെ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC
വിജയശതമാനം കൂടിക്കൂടി വന്നു.

Read  Also  :  ജീരകത്തിന്റെ ഗുണങ്ങള്‍ അറിയാം

2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
UDF ൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ്
മന്ത്രിയായ ശേഷമുള്ള വിജയശതമാനവും
ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%
2018 ൽ 97.84%
2019 ൽ 98.11%
2020 ൽ 98.82%

Read  Also  :  താലിബാന്‍ തീവ്രവാദികളുടെ കൈകളില്‍ അഫ്ഗാന്‍ ജനങ്ങളുടെ ജീവിതം, യുഎസ് പിന്‍മാറുന്നത് മണ്ടത്തരമെന്ന് മുന്‍ യു.സ് പ്രസിഡന്റ്

ഇപ്പോഴിതാ 2021 ൽ 99.47% പേരും
SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ
കഴിവു കേടല്ല, വിദ്യാർത്ഥികളെ,
നിങ്ങളുടെ മിടുക്കു കൊണ്ടാണ്.
നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button