ബാഴ്‌സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്‌സലോണയിൽ തുടരും. ക്ലബുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് മെസിയുടെ പുതിയ കരാർ ലാലിഗ അംഗീകരിച്ചു. മെസിയുടെ കരാർ ലാ ലിഗ അംഗീകരിച്ചതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ നിശ്ചയിച്ചതുപോലെ രണ്ടു വർഷത്തെ കരാർ ആയിരിക്കില്ലെന്നും നീണ്ട കാലത്തേക്കുള്ള കരാറാകും മെസി ഒപ്പുവെയ്ക്കുകയെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മെസിയുടെ പുതിയ കരാറിൽ 600 മില്യൺ റിലീസ് ക്ലോസ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂൺ അവസാനത്തോടെ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള കരാർ ഔദ്യോഗികമായി അവസാനിച്ചിരുന്നു. തുടർന്ന് കോപ അമേരിക്കയിൽ സജീവമായ താരം തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം അർജന്റീനയ്ക്കായി നേടിക്കൊടുത്തു. തുടർന്ന് കരാർ പുതുക്കുന്നതിനെക്കുറിച്ച് വ്യക്തമായൊരു തീരുമാനം പുറത്തുവന്നിരുന്നില്ല.
Read Also:- ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന അങ്കം ഇന്ന്: ഇരുടീമുകൾക്കും നിർണായകം
തുടർന്ന് പ്രസിഡന്റ് ലപോർട്ട കാര്യമായി ഇടപ്പെട്ട് താരത്തെ തിരിച്ച് ക്യാമ്പ് നൗവിൽ എത്തിക്കുകയായിരുന്നു. മെസിയെ നിലനിർത്താൻ വേണ്ടി ടീം ശക്തമാക്കാനും ബാഴ്‌സലോണ തയ്യാറായിരുന്നു. ഇതിനകം തന്നെ നാലു മുൻനിര താരങ്ങളെ ക്യാമ്പ് നൗവിൽ എത്തിക്കാനും ബാഴ്‌സക്കായി. ഇനി കുറച്ച് താരങ്ങളെ വിറ്റുകൊണ്ട് സാലറി ക്യാപ് കുറയ്ക്കുകയാകും ബാഴ്‌സലോണയുടെ ലക്ഷ്യം.
Post Your Comments