തെഹ്‌റാന്‍: ഇറാനില്‍ വിവാഹനിരക്ക് കുത്തനെ കുറയുന്നത് മൂലം ജനസംഖ്യയില്‍ ഉണ്ടാവുന്ന കുറവ് ഗൗരവമായി കണ്ട സർക്കാർ ഇതിനു പരിഹാരമായി പുതിയ ഡേറ്റിങ് ആപ്പ് പുറത്തിറക്കി. രാജ്യത്തെ യുവാക്കള്‍ വിവാഹത്തോട് താല്‍പ്പര്യ കുറവ് കാണിക്കുന്നതാണ് ജനസംഖ്യാ നിരക്ക് ദിനംപ്രതി കുറയാൻ കാരണമെന്നാണ് സർക്കാർ വിലയിരുത്തൽ. വിവാഹമോചനം കൂടുന്ന സാഹചര്യത്തില്‍, ഇണകളെ കണ്ടെത്തുന്നതിന് ‘ഹലാല്‍’ മാര്‍ഗങ്ങൾ സ്വീകരിച്ചിരിക്കുകയാണ് സർക്കാർ.
ഇതിന്റെ ഭാഗമായി ഇറാന്‍ മൊബൈല്‍ ആപ്പ് ആരംഭിച്ചു. ഹംദാന്‍ എന്നാണ് ഈ ആപ്പിന്റെ പേര്. ഹംദാന്‍ എന്നാല്‍, പേര്‍ഷ്യന്‍ ഭാഷയില്‍ പങ്കാളിയെന്നാണ് അര്‍ത്ഥം. ഡേറ്റിങ് ആപ്പ് എന്നാണു പറയുന്നതെങ്കിലും മാറ്റ് ഡേറ്റിങ് ആപ്പ് പോലെ വിശാലമല്ല. കുടുംബങ്ങളുടെ അറിവോടെ ഇണകളെ കണ്ടെത്താനും സര്‍ക്കാര്‍ അനുമതിയോടെ വിവാഹം ചെയ്യാനും പ്രേരിപ്പിക്കുന്നതാണ് ഈ ആപ്പ്.
Also Read:മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ഇറാനിലെ സൈബര്‍സ്‌പേസ് പോലീസ് മേധാവി കേണല്‍ അലി മുഹമ്മദ് റജാബിയുടെ അഭിപ്രായത്തത്തിൽ ഇത്തരം ആപ്പ് വഴി സന്താനപരമ്പര നിലനിർത്താൻ സാധിക്കുമത്രേ. നിരവധി ഡേറ്റിംഗ് ആപ്പുകള്‍ ഇറാനില്‍ പ്രചാരത്തിലുണ്ടെങ്കിലും, സര്‍ക്കാര്‍ അനുമതിയുള്ള ഏക ആപ്പ് ഹംദാന്‍ ആയിരിക്കും. ഇറാന്‍ ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തെബിയാന്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
‘ഒരു പങ്കാളി, സുസ്ഥിരവും സന്തോഷകരവുമായ വിവാഹം’ എന്നാണ് ആപ്പിന്റെ പ്രധാന ആക്ഷർഷണം. താല്‍പ്പര്യമുള്ള അവിവാഹിതര്‍ക്ക് ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആദ്യം അവരുടെ ഐഡന്റിറ്റി സാക്ഷ്യപ്പെടുത്തണം. ഒപ്പം, ഒരു മാനസികാരോഗ്യ പരിശോധന വിജയിക്കണം. അനുയോജ്യരായ പങ്കാളിയെ കണ്ടെത്തി കഴിഞ്ഞാല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു സര്‍വീസ് കണ്‍സല്‍ട്ടന്റ് മുഖാന്തിരം ഇരുകുടുംബങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തുന്നു. വിവാഹത്തിന് ശേഷമുള്ള നാലുവര്‍ഷം ഈ കണ്‍സല്‍ട്ടന്റ് ഇരു കുടുംബങ്ങളുമായും ബന്ധം പുലര്‍ത്തും.
Post Your Comments